കേരളത്തിലെ പിടിച്ചുലച്ച പ്രളയത്തിന്റെ ബാക്കിപത്രം പോലെ വിവാദങ്ങളും പെയ്തിറങ്ങുകയാണ്. കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മലയാളികള്‍ പറയുമ്പോള്‍ നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. സംഭവം എന്തുതന്നെയായാലും വിവാദത്തിന് പഞ്ഞമില്ല.
ഏറ്റവും പുതിയ വിവാദം സംസ്ഥാന സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചു തയാറാക്കിയ പത്രപരസ്യത്തിലാണ്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പരസ്യങ്ങള്‍. കേരളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ മലയാളത്തിലും ദേശീയ മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും. കേരളത്തില്‍ നല്കിയ പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമില്ല. കേരളത്തിന് പുറത്തു നല്കിയ പരസ്യങ്ങളില്‍ മോദിക്കാണ് പ്രാധാന്യം.
മലയാളത്തിലെ പരസ്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിന് നല്‍കൂ, മനുഷ്യ സഹായം എന്നാണ് തലക്കെട്ട്. ഇതില്‍ പിണറായി വിജയന്റെ ചിത്രം മാത്രമാണുള്ളത്. ഇംഗ്ലീഷിലാകട്ടെ, ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വെള്ളപ്പൊക്കത്തെ പേടിയില്ല’ എന്നാണ് തലക്കെട്ട്. തൊട്ടടുത്ത് പ്രധാനമന്ത്രി മോദിയുടെ ചിത്രവും. സംഭവം വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.