അമേരിക്കയിലെ നെബ്രസ്ക നഗരത്തിലെ ഒമാഹയിൽ കഴിഞ്ഞ ശനിയാഴിച പെയ്തത് മൂന്നു മു തൽ അഞ്ച് ഇഞ്ച് മഴയാണ്. ആ മഴയിൽ പണികിട്ടിയത് ടോണി ലൂവിനും കൂട്ടുകാർക്കുമാണ്.
പുറത്തു മഴയൊക്കെ പെയ്യുവല്ലെ കാര്യങ്ങളെങ്ങനെയുണ്ടെന്ന് ഒന്നു അന്വേഷിക്കാമെന്നു കരുതിയാണ് ലൂവും കൂട്ടുകാരും ഫ്ളാറ്റിലെ ലിഫ്റ്റിൽ കയറിയത്.പെട്ടെന്നായിരുന്നു അതു സംഭവിച്ചത്.ലിഫ്റ്റിൽ കയറി താഴേക്കു പോകാനായി സ്വിച്ചൊക്കെ അമർത്തി അങ്ങനെ നിൽക്കുന്പോഴാണ് അതു ശ്രദ്ധിച്ചത്.
ലിഫ്റ്റ് താഴത്തെ നിലകളിലേക്ക് എത്തുന്തോറും ലിഫ്റ്റിലെ വിടവുകളിലൂടെ വെള്ളം കയറി വരുന്നു. ആദ്യം അത് അത്ര കാര്യമാക്കിയില്ല. കണങ്കാൽ വരെയൊക്കെ വെള്ളം കയറൂ എന്നായിരുന്നു ഇവരുടെ ധാരണം. പക്ഷേ, അതൊക്കെ പെട്ടന്നുതന്നെ തീർന്നു.
ഭയം കൂടിക്കൂടി വന്നു. കാരണം വെള്ളം ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു. വെള്ളം ഉയർന്ന് ലിഫ്റ്റിലുള്ളവരുടെ അരഭാഗം വരെയെത്തി. അതോടെയാണ് അവർക്കു സംഭവിക്കുന്നതു യാഥാർഥ്യമാണെന്നും തങ്ങൾ ലിഫ്റ്റിൽ കുടങ്ങിയെന്നും ഉറപ്പായത്.
ഇൻസ്റ്റഗ്രാമിൽ
താനും കൂട്ടാളികളും കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലൂ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.എബിസി 13 ന്റെ റിപ്പോർട്ട് അനുസരിച്ച് രാത്രി 10 മണിയോടെയാണ് ഇവർ ലിഫ്റ്റിൽ കയറിയത്.
സ്ഥിതി പെട്ടെന്നു വഷളാവുകയായിരുന്നു. ലുയും കൂട്ടുകാരും 911ലേക്കു സഹായത്തിനായി വിളിച്ചു. സഹപ്രവർത്തകരോട് ഞാൻ ഇപ്പോൾ മരിക്കും വേഗം ഇറങ്ങി വരു എന്ന് അഭ്യർഥിച്ചു.
ഈ സമയത്ത് ലിഫ്റ്റിന്റെ ഒരു വശത്തുള്ളവർ ലിഫ്റ്റിൽ അകപ്പെട്ടവരോടൊപ്പം ചേർന്നു അതു തുറക്കാനുള്ള പരിശ്രമത്തിലായിരുന്നു.
ഒടുവിൽ രക്ഷപ്പെട്ടു
“അവസാനം ഞങ്ങൾ അത് തുറന്ന് നീന്താൻ തുടങ്ങി. പുറത്തിറങ്ങിയ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല, ഇത് ഒരു സിനിമയിൽ കാണുന്നതുപോലെയാണ് ചുറ്റുമുള്ളതൊക്കെ ഞങ്ങൾക്കു തോന്നിയത്.
എന്തായാലും ആ ഭയപ്പെടുത്തുന്ന സംഭവത്തിൽ അകപ്പെട്ടെങ്കിലും ലിഫ്റ്റിലുള്ള ആർക്കും പരിക്കൊന്നും പറ്റിയില്ല എന്നതാണ് ഏറെ ആശ്വാസകരം.