കോഴിക്കോട്: കേരളത്തിലെ പ്രളയ- വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും സംയുക്തമായി പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും കോഴിക്കോട് ജില്ലയിൽ നടപ്പാക്കി തുടങ്ങിയതായി ലീഡ്ബാങ്ക് ജില്ലാ മാനേജർ അറിയിച്ചു. ഇളവുകളുടെ വിശദാംശങ്ങൾ അറിയാം.
വ്യാപാരവ്യവസായ സംരഭങ്ങൾക്ക്
= നിലവിലുള്ള വായ്പകൾക്ക് 12 മുതൽ 18 മാസംവരെ തിരിച്ചടവിന് മൊറൊട്ടോറിയം.
= നിലവിലുള്ള പ്രവർത്തനമൂലധന വായ്പകൾ 36 മാസംകൊണ്ട് തിരിച്ചടയ്ക്കാവുന്ന കാലാവധി വായ്പകളാക്കി മാറ്റാം.
= നിലവിലുള്ള കാലാവധി വായ്പകൾക്ക് ഒരു വർഷംവരെ മൊറൊട്ടോറിയവും തിരിച്ചടവിന് കൂടുതൽ കാലാവധിയും.
= നിലവിലെ സംരംഭങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് നിബന്ധനകൾക്ക് വിധേയമായി പുതിയ വായ്പകൾ.
ഭവനവായ്പകൾ
= തിരിച്ചടവിന് ഒരുവർഷംവരെ മൊറൊട്ടോറിയം.
=വീടു പുതുക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പുതിയ വായ്പ.
= അഞ്ചുലക്ഷം വരെ മാർജിൻ ഇല്ല.
കാർഷിക വായ്പ
= നിലവിലുള്ള വിളവായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഒരുവർഷംവരെ മൊറട്ടോറിയവും തുടർന്ന് തിരിച്ചടവിന് അഞ്ചു വർഷംവരെ അധിക കാലാവധിയും ലഭിക്കും.
=കൃഷി ആവശ്യത്തിന് നിലവിലെ തോതനുസരിച്ചും ഭൂമിയുടെ വിസ്തീർണം വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാർജിനോ അധികഈടോ ഇല്ലാതെ പുതിയ വായ്പ.
=നിലവിലുള്ള വായ്പയ്ക്കും നിശ്ചിത കാലാവധിവരെ സാധാരണ പലിശമാത്രം. പിഴപലിശ ഉണ്ടാവില്ല.
=വിളനാശം ഉണ്ടായവർക്കും അതോടൊപ്പം വളർത്തുമൃഗങ്ങൾ,കാർഷികോപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്കും നിലവിലെ വായ്പകൾക്ക് 12 മുതൽ 18 മാസംവരെ മൊറൊട്ടോറിയം.
=നിലവിലുള്ള വായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഒരു വർഷം മുതൽ അഞ്ചുവർഷം വരെ അധിക കാലാവധി.
=കന്നുകാലികൾ, കാർഷികോപകരണങ്ങൾ ,മറ്റു കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്കായി ആവശ്യാനുസരണം പുതിയവായ്പ.
=പുതിയവായ്പകൾക്ക് വേറെ ഈടോ ഗ്യാരണ്ടിയോ നൽകേണ്ടതില്ല.
റീസർജന്റ് കേരള ലോൺ സ്കീം
പ്രളയബാധിതർക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും മറ്റു ന്യായമായ ആവശ്യങ്ങൾക്കുമായി ഒരു ലക്ഷം രൂപവരെ കുടുംബശ്രീ മുഖേന വായ്പ.
നിബന്ധനകൾ
= ഇളവുകളും ആനുകൂല്യങ്ങളും 31.07.2018ന് നിഷ്ക്രിയ ആസ്തി അല്ലാത്ത വായ്പകൾക്കുമാത്രം.
=ഇളവുകളും ആനുകൂല്യങ്ങളും കേരള സർക്കാർ പ്രളയ ദുരിതബാധിതമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വില്ലേജുകളിൽപെട്ടവർക്കു മാത്രം.
=ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ 31.10.2018ന് മുന്പും, പുതിയ വായ്പയ്ക്കുള്ള അപേക്ഷകൾ 31.12.2018ന് മുന്പുമായി ബന്ധപ്പെട്ട ബാങ്ക് ശാഖകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ശാഖാ മാനേജരുമായി ബന്ധപ്പെടണം.
വിദ്യാഭ്യാസ വായ്പ
= തിരിച്ചടവിന് ആറ് മാസംവരെ മൊറൊട്ടോറിയം.