കോട്ടയം: ദുരിതാശ്വാസ കേന്ദ്രത്തിലും സ്വകാര്യ ബാങ്ക് ജീവനക്കാരുടെ പണപ്പിരിവ്.ഇന്നലെ വിവിധ ക്യാന്പുകളിൽ സ്വകാര്യ ബാങ്ക് ജീവനക്കാ രുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്താനുള്ള നീക്കം സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞത്.
ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വിജയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ നടത്തുന്ന ദുരിതാശ്വാസ ക്യാന്പിലാണ് പണപ്പിരിവ് നടത്താനുള്ള ശ്രമം ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് നേതൃത്വത്തിൽ തടഞ്ഞത്.
ദുരിതാശ്വാസ ക്യാന്പുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഇത്തരം സ്വകാര്യ ബാങ്ക് – ബ്ലേഡ് – ഗുണ്ടാ – സംഘങ്ങളുടെ പണപ്പിരിവുകൾ അനുവദിക്കാൻ പാടില്ലെന്നും അത്തരക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റെജി എം. ഫിലിപ്പോസ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി.