രാ​ഷ്ട്രീ​യ നി​റം നോ​ക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളെഅവഗണിക്കരുത്

കൊല്ലം: സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ളെ രാ​ഷ്ട്രീ​യ നി​റം നോ​ക്കി മാ​റ്റി നി​ർ​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ദ്ധ്യ​ക്ഷ​ൻ ജി.​ഗോ​പി​നാ​ഥ്.ജി​ല്ല​യി​ൽ നി​ന്ന് നൂ​റ് ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ​ത്.

ഒ​രു ലാ​ഭ​വും പ്ര​തീ​ക്ഷി​ക്കാ​തെ സ്വ​പ്രേ​ര​ണ​യി​ൽ ഇ​വ​ർ മു​ന്നോ​ട്ട് വ​രി​ക​യാ​യി​രു​ന്നു. അ​ർ​ഹ​മാ​യ ആ​ദ​ര​വ് ന​ൽ​കു​ന്ന​തി​ന് പ​ക​രം ഭൂ​രി​പ​ക്ഷം പേ​രെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഒ​രു വി​വേ​ച​ന​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ന്ന് മ​ത്സ്യ പ്ര​വ​ർ​ത്ത​ക സം​ഘ​ത്തെ​യും ധീ​വ​ര സ​ഭ​യെ​യും ഒ​ഴി​വാ​ക്കി​യ​ത് രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണ്. മ​ന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ​യു​ടെ മൗ​ന അ​നു​വാ​ദം ഈ ​രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​ന് ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഈ നി​ല​പാ​ട് തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണമെന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

Related posts