കൊല്ലം :പ്രളയാനന്തര ദുരിതാശ്വാസത്തിന് കരുത്തേകാന്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം 98.38 ലക്ഷം രൂപയാണ് നല്‍കാനായത്. അന്തിമ കണക്ക് ലഭിക്കുമ്പോള്‍ തുക ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ.
കനിവോടെ കൊല്ലം ദുരിതാശ്വാസ സമാഹരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വിദ്യാര്‍ഥികള്‍ മനസ്സറിഞ്ഞ് സംഭാവന നല്‍കിയത്. അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ നല്കിയ 1,23,000 രൂപയാണ് ഉയര്‍ന്ന തുക. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍ ഒരു ലക്ഷം രൂപയാണ് നല്‍കിയത്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, എസ്.എസ്.എ, ഐ.ടി. അറ്റ് സ്കൂള്‍ എന്നിവരടക്കം വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാരും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീകല അറിയിച്ചു.