കടുത്തുരുത്തി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കടുത്തുരുത്തിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലെ 40ഓളം തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.
ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നുഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രവർത്തനം. എസ്ഐ ശ്യാംകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെന്പർ ലില്ലിക്കുട്ടി മാത്യുവും പരിപാടിയിൽ പങ്കെടുത്തു.