ഉ​ച്ച​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ദു​രി​താ​ശ്വാ​സ സ​ഹാ​യം; നി​ർ​മ​ല​ഗി​രി കോ​ള​ജി​ലെ മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​ണ്  എല്ലാവർക്കും  മാതൃകയായത്

കൂ​ത്തു​പ​റ​മ്പ്: ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ക​രു​തി​യ തു​ക പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. നി​ർ​മ​ല​ഗി​രി കോ​ള​ജി​ലെ മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​ണ് തു​ക കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ മാ​സം 30 നാ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ഇ​തി​നാ​യി ക​രു​തി​യ തു​ക വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച​ത്.

പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യിക്കാ​ൻ ഇ​ങ്ങി​നെ​യൊ​രു ആ​ശ​യം ഉ​യ​ർ​ന്ന​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാ​കെ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​നു​ള്ള തു​ക വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​ന് കൈ​മാ​റി.

Related posts