പാലക്കാട്: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ തകർച്ചയിൽ നിന്നും കരകയറാൻ പാലക്കാട് ജില്ലയിൽ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 16,74,14,384 കോടി രൂപയും 2.27 ഏക്കർ (227.5 സെന്റ് ) സ്ഥലവുമാണ്. ജില്ലയിൽ നിന്നും ജില്ലാ കളക്ടറേറ്റ് വഴി സമാഹരിച്ച തുക 7,97,43,242 കോടിയാണ്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിൽ സെപ്തംബർ 11 മുതൽ 13 വരെ താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ ധനസമാഹരണ പരിപാടിയിൽ ലഭിച്ചത് 2,18,09,949 കോടിയുമാണ്.ഒറ്റപ്പാലം താലൂക്ക് 25,58,083, പട്ടാന്പി താലൂക്ക് 24,82,062, ആലത്തൂർ താലൂക്ക് 54,16,435 ചിറ്റൂർ 48,75,604, പാലക്കാട് 28,32,283 മണ്ണാർക്കാട് താലൂക്ക് 36,45,482 എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ ലഭിച്ച തുക.
സെപ്തംബർ 14 ജില്ലാ കളക്ടറേറ്റിലെ ധനസമാഹരണ ക്യാന്പിൽ ലഭിച്ചത് 1,31,61,149 രൂപയും സെപ്തംബർ 15ന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ ക്യാന്പ് നടത്തി സമാഹരിച്ചത് 75,82,044 രൂപയാണ്.ഇതു കൂടാതെ സഹകരണ വകുപ്പ് ദുരിതബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി മുഖേന മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അറിയിച്ച തുക 4,45,38,000 രൂപയും കേരളാ വാട്ടർ അതോറിറ്റി പി.എച്ച്. ഡിവിഷൻ, പാലക്കാട് നൽകിയത് 5,80,000 രൂപയുമാണ്.
താലൂക്കുകളിലും ജില്ലാ കളക്ടറേറ്റിലും നടത്തിയ ധനസമാഹരണ ക്യാന്പുകളിലൂടെ ഒട്ടെറെ സുമനസ്സുകളും ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഭൂമിയും കൈമാറി. തൃക്കടീരി സ്വദേശി അബ്ദുഹാജി ഒറ്റപ്പാലം താലൂക്കാഫിസിൽ വെച്ച് ഒരേക്കർ 10 സെന്റ് സ്ഥലം മന്ത്രി എ.കെ ബാലന് കൈമാറി.
തേങ്കുറിശ്ശി വില്ലേജിലെ കർഷകരായ വേണു-കുമാരി ദന്പതിമാർ 65 സെന്റ് ആലത്തൂരിലും എടപ്പാൾ സ്വദേശി കാട്ടിൽ കിഴക്കേതിൽ ദേവാനന്ദൻ 15 സെന്റും പട്ടാന്പിയിൽ വെച്ച് മന്ത്രിക്ക് കൈമാറി. പാലക്കാട് താലൂക്കാഫീസിൽ നടന്ന ധനസമാഹരണ ക്യാന്പിൽ ചിറ്റൂർ തെക്കേ ഗ്രാമം മാടമനയിൽ ശ്രീധരൻ നന്പൂതിരിപ്പാടും ഭാര്യ മിനി എസ്. നന്പൂതിരിപ്പാടും ചേർന്ന് അഞ്ച് സെന്റ് ഭൂമിയും വടക്കന്തറ നെല്ലിശ്ശേരി ഗ്രാമത്തിലെ പരമശിവൻ പത്ത് സെന്റ് സ്ഥലവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
മണ്ണാർക്കാട് നടന്ന ക്യാന്പിൽ കുന്തിപ്പുഴ സ്വദേശി കെ.ടി ഷൗക്കത്തലി എട്ട് സെന്റും ജില്ലാ കളക്ടറേറ്റിൽ വെച്ച് പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ഐറിൻ ചാൾസ് 14.5 സെന്റ് ഭൂമിയുടെ രേഖകളും മന്ത്രി എ.കെ ബാലന് കൈമാറി.ജില്ലയിൽ നിന്നും മാത്രം 227.5 സെന്റ് സ്ഥലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
ചിറ്റൂർ താലൂക്കിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി കൊടുവായൂർ സ്വദേശി ആരപ്പത്ത് വീട്ടിലെ എ.കെ നാരായണൻ എലവഞ്ചേരി ചെട്ടിത്തറ സ്വദേശിനി പി. ഇന്ദിരയ്ക്കും കൊടുവായൂർ നവക്കോട് സ്വദേശി നാരായണനും വീട് നിർമിച്ചു നൽകും. ഇതിനായുള്ള സമ്മതപത്രം മന്ത്രിക്ക് കൈമാറി.