കാഞ്ഞാണി: പ്രളയ ദുരിതത്തിലകപ്പെട്ടവർക്ക് സഹായ ഹസ്തവുമായി മേഖലയിലെ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൃശൂർ -കാഞ്ഞാണി റൂട്ടിൽ വെള്ളിയാഴ്ച കാരുണ്യ യാത്ര നടത്തും. ബസിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം.
അന്നേ ദിവസം ബസുകളിൽ യാത്രക്കാരിൽ നിന്ന് യാത്ര നിരക്ക് വാങ്ങില്ലെന്ന് യൂണിയൻ പ്രസിഡന്റ് അബ്ദുൾ കരീം ,സെക്രട്ടറി സി.ഡി.ജോസഫ് എന്നിവർ അറിയിച്ചു.ഈ ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
വെള്ളിയാഴ്ച കാഞ്ഞാണി ബസ് സ്റ്റാന്റ് പരിസരത്ത് രാവിലെ 10ന് നടക്കുന്ന പരിപാടി മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും.