തൃശൂർ: ജില്ലയിലെ സ്വകാര്യ ബസുടമകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ച 19 ലക്ഷം രൂപ ഇന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. ബസുടമകളുടെ സംസ്ഥാനതല സംഘടനയായ ഫെഡറേഷന്റെ ഭാരവാഹികൾക്കാണു തുക കൈമാറുക. ഫെഡറേഷൻ അടുത്തയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കു മൂന്നു കോടിയോളം രൂപ വരുന്ന തുക കൈമാറും.
ഇന്നു വൈകുന്നേരം നാലിന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ വടക്കേ ബസ് സ്റ്റാൻഡിനു സമീപമുള്ള ഓഫിസിൽ നടക്കുന്ന ചടങ്ങിൽ തുക കൈമാറുമെന്നു പ്രസിഡന്റ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസും അറിയിച്ചു.