കനത്തമഴയെത്തുടര്ന്ന് രാജസ്ഥാനിലുണ്ടായ പ്രളയം അതിരൂക്ഷം. നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. മഴവെള്ളപ്പാച്ചിലില് നിരവധി വാഹനങ്ങള് ഒഴുകിപ്പോയി.
ജോധ്പൂര്, ബില്വാര, ചിറ്റോര്ഗഡ് ജില്ലകളിലെല്ലാം കഴിഞ്ഞദിവസം കനത്ത മഴയാണ് പെയ്തത്. ഇതേത്തുടര്ന്ന് ഇവിടങ്ങളിലെ റോഡുകളും റെയില്വേ ട്രാക്കുകളും വെള്ളത്തില് മുങ്ങി.
കനത്ത വെള്ളപ്പാച്ചിലില് നിര്ത്തിയിട്ട നിരവധി വാഹനങ്ങള് ഒഴുകിപ്പോയി. കനത്ത മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില് ജോധ്പൂരില് ജില്ലാ കലക്ടര് ഇന്ന് സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളക്കെട്ടില് വീണ് നാലു കുട്ടികളാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തില് ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്ക്ക് സഹായധനമായി അഞ്ചു ലക്ഷം രൂപ നല്കാന് ഉത്തരവിട്ടു.