വെള്ളപ്പൊക്കത്തെ തുടർന്ന് കാറുകൾ നദിയിലേക്ക് ഒഴുകി പോകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഗുയിസ്ഹു പ്രവശ്യയിലാണ് സംഭവം. വഴിയരികിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന കാറുകളാണ് നദിയിലേക്ക് ഒഴുകി പോയത്.
അതിശക്തമായ മഴയെ തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്. നിരവധി കടകൾക്കും മനുഷ്യജീവനും ഈ വെള്ളപ്പൊക്കം നഷ്ടമുണ്ടാക്കി. കുടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.