അമ്പതു ദിവസം പിന്നിടുമ്പോൾ  ക​ണ്ണൂ​രി​ൽ 213.18 കോ​ടി​യു​ടെ ന​ഷ്‌​ടം; ജില്ലയിൽ 26 ജീവനുകൾ നഷ്ടപ്പെട്ടു;  62 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1138 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു

ക​ണ്ണൂ​ർ: ജൂ​ൺ 30 മു​ത​ൽ ഇ​ന്ന​ലെ വ​രെ കണ്ണൂർ ജി​ല്ല​യി​ലു​ണ്ടാ​യ ആ​കെ ന​ഷ്‌​ടം 213,17,66,000 രൂ​പ​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 62 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1138 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഇ​ന്ന​ലെ മാ​ത്രം മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഏ​ഴു​വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നിട്ടുണ്ട്.

ഇ​തു​വ​രെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് 2.48 കോ​ടി രൂ​പ​യു​ടെ​യും ഭാ​ഗിക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് 5.69 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്‌​ടം ക​ണ​ക്കാ​ക്കു​ന്നു. 926 ഹെ​ക്‌​ട​ർ സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. തെ​ങ്ങ്, ക​മു​ക്, റ​ബ​ർ, ക​ശു​വ​ണ്ടി, നെ​ല്ല്, കു​രു​മു​ള​ക്, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യ​ത്.

ഇ​തി​ന്‍റെ ന​ഷ്‌​ടം 24,53,66,000 രൂ​പ​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം 196 ഹെ​ക്‌​ട​ർ സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. ഇ​തി​ന്‍റെ ന​ഷ്‌​ടം മാ​ത്രം 1.47 കോ​ടി​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 180, 47,00,000 രൂ​പ​യു​ടെ റോ​ഡു​ക​ൾ തകർന്നു. 26 ജീ​വ​നു​ക​ളാ​ണ് ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത്. 23 പേ​ർ​ക്ക് വീ​ടു ത​ക​ർ​ന്നും മ​റ്റും പ​രി​ക്കേ​റ്റു.

Related posts