പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘം ചാ​ല​ക്കു​ടി​യി​ലെ​ത്തി;തൃ​ശൂ​ർ ജി​ല്ല​യി​ൽ 2014 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. 28 പേർ മ​രിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
ചാ​ല​ക്കു​ടി: പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘം ചാ​ല​ക്കു​ടി​യി​ലെ​ത്തി. നീ​തി ആ​യോ​ഗ് അ​ഡ്വൈ​സ​ർ ഡോ. ​യോ​ഗേ​ഷ് ഷൂ​രി, കു​ടി​വെ​ള്ള വി​ത​ര​ണ-​സാ​നി​റ്റേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ഡീ​ഷ​ണ​ൽ അ​ഡ്വൈ​സ​ർ ഡോ. ​ദി​നേ​ഷ്ച​ന്ദ്, റോ​ഡ് ഗ​താ​ഗ​തം-​ഹൈ​വേ തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ വി.​വി. ശാ​സ്ത്രി എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

ടൗ​ണി​ലെ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​യ മൂ​ന്നം​ഘ കേ​ന്ദ്ര​സം​ഘ​ത്തെ ജി​ല്ല​യി​ലെ കെ​ടു​തി​ക​ളെ​കു​റി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ കാ​ര്യ​ങ്ങ​ൾ വി​വ​രി​ച്ചു. കെ​ടു​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്ര​സം​ഘ​ത്തെ കാ​ണി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ൽ 2014 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ള​ക്ട​ർ കേ​ന്ദ്ര​സം​ഘ​ത്തെ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​ൽ 28 മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു.

കേ​ന്ദ്ര​സം​ഘം വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ട​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ളെ​കു​റി​ച്ച് ച​ർ​ച്ച​ന​ട​ത്തി. ഇ​തി​നു​ശേ​ഷം പ്ര​ള​യ​ത്തി​ൽ 22 കോ​ടി​രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും കേ​ന്ദ്ര​സം​ഘം സ​ന്ദ​ർ​ശി​ച്ചു.​കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ തൈ​ക്കൂ​ട്ടം തൂ​ക്കു​പാ​ലം, വൈ​ന്ത​ല​യി​ലെ ജാ​തി​ത്തോ​ട്ടം എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഇ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് പോ​യി.ഉ​ച്ച​യ്ക്കു ശേ​ഷം തൃ​ശൂ​ർ മേ​ഖ​ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കും.

Related posts