പ്രളയകാലത്ത് ദുരിതത്തില്‍പെട്ടവര്‍ക്ക് വള്ളത്തിലേക്കു കയറാന്‍ ചവിട്ടുപടിയായി സ്വന്തം ശരീരം നല്‍കിയ ഹീറോ ജയ്‌സല്‍ ഇന്ന് വില്ലന്‍.
യുവാവിനെതിരേ താനൂര്‍ പോലീസ് ഇന്നലെ കേസെടുത്തു. കഴിഞ്ഞ 15-ന് ഒട്ടുപുറം തൂവല്‍ തീരത്ത് വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണു കേസ്.
കാറിലെത്തിയ ഇരുവരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ജയ്സല്‍, ഈ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഒരു ലക്ഷം രൂപ തന്നാല്‍ പ്രശ്നം ഒതുക്കാമെന്നും പറഞ്ഞു. തുടര്‍ന്നു യുവാവ് തന്റെ സുഹൃത്തിന്റെ ഫോണ്‍ വഴി അയ്യായിരം രൂപ ഗൂഗിള്‍ പേ മുഖേന ജയ്സലിന്റെ അക്കൗണ്ടിലേക്കു നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.