തോരാതെ പെയ്യുന്ന മഴയിൽ തലസ്ഥാനം; പലയിടങ്ങളും വെള്ളത്തിൽ; വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ്

സം​സ്ഥാ​ന​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ രാ​ത്രി നി​ർ​ത്താ​തെ പെ​യ്ത  മ​ഴ​യി​ല്‍ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ റോ​ഡു​ക​ൾ മു​ങ്ങി.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്നു. ക​ഴ​ക്കൂ​ട്ടം പൗ​ണ്ടു​ക​ട​വ്, വേ​ളി ഭാ​ഗ​ങ്ങ​ളി​ൽ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി. തേ​ക്കു​മൂ​ട് ബ​ണ്ട് കോ​ള​നി​യി​ൽ 106 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. 

ന​ഗ​ര, മ​ല​യോ​ര, തീ​ര മേ​ഖ​ല​ക​ളി​ല്‍ മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കാ​ണു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര, പൊ​ന്മു​ടി, വ​ര്‍​ക്ക​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​കു​ന്നു.

നെ​യ്യാ​ര്‍, പേ​പ്പാ​റ ഡാ​മു​ക​ളി​ലെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. നീ​രൊ​ഴു​ക്ക് മൂ​ലം ഷ​ട്ട​റു​ക​ള്‍ 10 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ര്‍​ത്താ​നാ​ണ് സാ​ധ്യ​ത.

സം​സ്ഥാ​ന​ത്ത് അ​ഞ്ചു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.  പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ലേ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment