നാ​ശ​ന​ഷ്ടങ്ങൾ മ​ന​സി​ലാ​ക്കാൻ വൈക്കത്തെ പ്രളയബാധിത പ്രദേശങ്ങൾ ലോകബാങ്ക് ഉദ്യോഗസ്ഥർ സന്ദർശിച്ചു

വൈ​ക്കം: വെ​ള്ള​പ്പൊ​ക്ക പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്ടം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ലോ​ക​ബാ​ങ്ക് സം​ഘം താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വെ​ച്ചൂ​ർ, ത​ല​യാ​ഴം, വൈ​ക്കം ന​ഗ​ര​സ​ഭ, ഉ​ദ​യ​നാ​പു​രം, ചെ​ന്പ്, മ​റ​വ​ൻ​തു​രു​ത്ത്, വെ​ള്ളൂ​ർ, ത​ല​യോ​ല​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി ദീ​പ​ക് സിം​ഗ് ഏ​ഷ്യ​ൻ ഡെ​വ​ല​പ്പ്മെ​ന്‍റ് ബാ​ങ്ക് പ്ര​തി​നി​ധി അ​നി​ൽ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ മ​ഹേ​ഷ്, കാ​ർ​ത്തി​ക ല​ക്ഷ്മ​ൻ, മെ​ഹു​ൽ ജെ​യി​ൻ, നാ​ഹോ​ഷി​ബു​യ, ഇ​ന്ദ്രാ​നി​ൽ ബോ​സ്, അ​നു​ഷ്കാ ശ​ർ​മ്മ, ര​മി​താ ചൗ​ധ​രി, മ​സ​ത്സു​കു, മാ​ത്യൂ​സ് കെ. ​മു​ല്ല​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രാ​യ സം​ഘം ര​ണ്ട് ബാ​ച്ചു​ക​ളാ​യി തി​രി​ഞ്ഞാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ, റോ​ഡു​ക​ൾ, വി​വി​ധ​യി​നം കൃ​ഷി​ക​ൾ ന​ശി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ, കു​ടി​വെ​ള്ള ശ്രോ​ത​സു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ വെ​ട്ടി​ക്കാ​ട്ട് മു​ക്ക് ഭാ​ഗ​ത്ത് തീ​രം ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ടു​ക​ളും സം​ഘം പ​രി​ശോ​ധി​ച്ചു.

Related posts