അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്നു റിപ്പോർട്ട്.
കഴിഞ്ഞ 16ന് യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴയാണു ലഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്നു പല വാഹനയാത്രികരും തങ്ങളുടെ വാഹനങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി.
മഴവെള്ളം താമസക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. വെള്ളപ്പൊക്കം കണക്കിലെടുത്ത് മോട്ടോർ പോളിസികൾക്കായി റൗണ്ട് നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിന്റെ റിപ്പോർട്ടിൽ പറയുന്നു.