വെള്ളക്കെട്ടും വെള്ളപ്പൊക്കവുമെല്ലാം ജനജീവിതം ദുസഹമാക്കും. പുറത്തിറങ്ങാൻ പോലും കഴിയാതെ ആളുകൾ വീടുകളിലോ ദുരിതാശ്വാസ ക്യാന്പുകളിലോ ചുരുണ്ടു കൂടും.
ഇതിനിടെ വലിയ ആഘോഷദിനങ്ങൾ വന്നാലും ആർക്കും സന്തോഷമുണ്ടാകില്ല. എന്നാൽ, പ്രളയത്തിൽ മുങ്ങിയ ഗുജറാത്തിലെ വഡോദര നഗരത്തിൽ ജന്മാഷ്ടമി ദിവസം കണ്ടത് ഇതിൽനിന്നു വേറിട്ട കാഴ്ചയാണ്.
മുട്ടോളം വെള്ളത്തില്‍ തെരുവിലിറങ്ങിയ യുവതീയുവാക്കള്‍ ആവേശത്തോടെ ഗർബ നൃത്തം ചവിട്ടി. നർത്തകർക്ക് ആവേശം പകരാൻ വലിയ ശബ്ദത്തില്‍ പാട്ടുകൾ. ബലൂണുകളും മറ്റും കെട്ടി തെരുവുകൾ അലങ്കരിച്ചിരുന്നു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ വൈറലായി. നർത്തകർ പാട്ടിനൊപ്പിച്ചു സ്വയം മറന്നു നൃത്തം ചെയ്യുന്നതു വീഡിയോയില്‍ കാണാം. പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ ആസ്വദിക്കാനും സന്തോഷിക്കാനുമുള്ള ആളുകളുടെ നിശ്ചയദാർഢ്യത്തെ സോഷ്യൽ മീഡിയ ആവോളം പ്രശംസിച്ചു.