പാപ്പിനിശേരി: വിവാഹപന്തലിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വർണവള ഊരി നൽകി നവദമ്പതികൾ പാപ്പിനിശേരി പഞ്ചായത്തിൽ കരിക്കിൻ കുളത്തിനു സമീപം താമസിക്കുന്ന പി.ഇന്ദിര-കെ.കണ്ണൻ ദമ്പതികളുടെ മകൾ ഷിജിന സന്ദീപാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു വള നൽകിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ വള ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം ഷാജിർ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രഫ. പി. രാജീവൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ജവാൻ പി.ഷിജുവിന്റെ സഹോദരിയാണു ഷിജിന.