തിരുവനന്തപുരം: സംസ്ഥാനത്തിനാകെ കനത്ത നാശം വിതച്ച പ്രളയക്കെടുതിയിൽ കെഎസ്ആർടിസിക്കുമുണ്ട് നാശനഷ്ടങ്ങളേറെ. 30 കോടിയുടെ നഷ്ടം കെഎസ്ആർടിസിക്കുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. 200ലേറെ ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും 11 ബസ് സ്റ്റേഷനുകൾ പൂർണമായും തകർന്നെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
50 കോടി രൂപയുടെ ധനസഹായം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.