തിരുവനന്തപുരം: ഓണപ്പരീക്ഷ ഉടൻ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. പ്രളയ ദുരന്തത്തിൽ തകർന്ന സ്കൂളുകൾ നാളെ തുറക്കേണ്ടതില്ലെന്നും ഇത് സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും. സ്കൂളുകളിൽ പാഠപുസ്തകങ്ങൾ ഉടൻ എത്തിയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.