തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് തകർന്ന കേരളത്തെ പുനർ നിർമിക്കാൻ സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെ സഹായം തേടും. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാരുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
കേരളത്തെ പുനർ സൃഷ്ടിക്കാനായി ധാരാളം പണം അനിവാര്യമാണെന്നും ലോക ബാങ്കിന്റെ സഹായം കൂടി ലഭിച്ചാൽ മാത്രമേ കേരളത്തെ പുനർ സൃഷ്ടിക്കാൻ സാധിക്കുകയുള്ളുവെന്നും ധനവകുപ്പ് വ്യക്തമാക്കി.
ലോക ബാങ്കിന്റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. വായ്പയ്ക്കായി ബുധനാഴ്ച ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.