ഒമിക്രോണ്‍ ലോകം കീഴടക്കുമ്പോള്‍ ഇസ്രയേലില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്.
കോറോണയും പകര്‍ച്ചപ്പനിയും ഒന്നിച്ചുവരുന്ന ഡബിള്‍ ഇന്‍ഫെക്ഷന്‍ കേസായ ഫ്ളൊറോണയുടെ ആദ്യകേസ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
പ്രതിരോധശേഷിയില്‍ ദൗര്‍ബല്യങ്ങളുള്ളവര്‍ക്കു നാലാം ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്സിന്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഫ്ളൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്ളൊറോണ കോവിഡിന്റെ പുതിയ വകഭേദമല്ല. കൊറോണയും ഫ്ളുവും ഒരുമിച്ച് ഉണ്ടാകുന്ന അവസ്ഥയാണിത്.
പകര്‍ച്ചപ്പനിക്കേസുകള്‍ രാജ്യത്ത് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഫ്ളൊറോണയെപ്പറ്റി വിശദമായി പഠിക്കുമെന്ന് ഇസ്രയേല്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒരേസമയം രണ്ടു വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നതിനാല്‍ വലിയ തോതിലുള്ള പ്രതിരോധശേഷി നഷ്ടം എന്നാണ് അര്‍ഥമെന്ന് കെയ്‌റോ സര്‍വകലാശാല ആശുപത്രിയിലെ ഡോ. നഹാല അബ്ദേല്‍ വഹാബ് പറഞ്ഞു.
കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഇസ്രയേല്‍ ഒമിക്രോണ്‍ വകഭേദത്തെ നേരിടുന്നതിന്റെ ഭാഗമായാണ് നാലാം ഡോസ് വാക്സിനും നല്‍കുന്നത്.