വൈക്കം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിൽ ഫ്ലോട്ടിംഗ് റസ്റ്ററന്റും കാളാഞ്ചി മത്സ്യക്കൂട് കൃഷിയും ഇന്നാരംഭിക്കും.
ഇന്നു വൈകുന്നേരം നാലിന് കാളാഞ്ചി മത്സ്യക്കൂട് കൃഷി തോമസ് ചാഴികാടൻ എംപിയും ഒഴുകുന്ന ഭക്ഷണശാല സി.കെ. ആശ എംഎൽഎയും ഉദ്ഘാടനം ചെയ്യും.
30 പേർക്ക് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ നിർമിച്ച ഫ്ലോട്ടിംഗ് റസ്റ്ററന്റിലുള്ളത്.
ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗം ജസീല നവാസ്, വാർഡംഗങ്ങളായ ശാലിനി മധു, സുനിൽകുമാർ മുണ്ടയ്ക്കൽ, വി.എം. ശശി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡേ. ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.