ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഫ്ലൈയിംഗ് കിസ് വിവാദമുയർത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്.
ഒരു ഫ്ലയിംഗ് കിസിന്റെ പേരിൽ ക്ഷുഭിതയാവുന്ന സ്മൃതി ഇറാനി മണിപ്പുരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി.
വനിതാ എംപിമാർക്കുനേരേ രാഹുല്‍ ഗാന്ധി ഫ്ലൈയിംഗ് കിസ് നല്‍കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരേ പരാതിയും നല്കി.
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുനേരെയും പ്രകാശ് രാജ് വിമർശനമുന്നയിച്ചു.
ആര് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നതാണോ ആര് വീഡിയോ പുറത്തുവിട്ടു എന്നതാണോ പ്രധാനമെന്നു പ്രകാശ് രാജ് ചോദിച്ചു.