1950-60 കാലഘട്ടത്തില്‍ ആളുകള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തയായ ഒരാളായിരുന്നല്ലൊ അമേരിക്കന്‍ അഭിനേത്രി മെര്ലിന് മണ്‍റോ. “ഫ്ലെെയിംഗ് സ്കര്‍ട്ട്’ എന്നറിയപ്പെടുന്ന ഇവരുടെ ഒരുചിത്രം ഏറെ പ്രശസ്തമാണ്.
പില്ക്കാലത്ത് പല ചലച്ചിത്രങ്ങളിലും ഫോട്ടോകളിലും പലരും പരീക്ഷിച്ച ഈ പോസ് ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ ഈ പോസ് ചര്‍ച്ചയാകാന്‍ കാരണമായത് മറ്റൊന്നാണ്. മറ്റാരുമല്ല ഒരു മൂങ്ങ നിമിത്തമാണ് “ഫ്ലെെയിംഗ് സ്കര്‍ട്ട്’ വീണ്ടും വെെറലായത്.
ലിവിംഗ് മോര്ഗാനിസം എന്ന ട്വിറ്റര്‍ പേജില്‍ വന്ന വീഡിയോയില്‍ ഒരു വൈദ്യുത ഉപകരണത്തിന് മുകളിലായി ഈ മൂങ്ങ ഇരിക്കുകയാണ്.
ഉപകരണത്തില്‍ നിന്നും എത്തുന്ന കാറ്റ് നിമിത്തം ഈ മൂങ്ങയുടെ തൂവലുകള്‍ പറക്കുന്നു. ഫലത്തില്‍ മെര്ലിന് മണ്‍റോയുടെ ചിത്രത്തിലുള്ള വസ്ത്രത്തിന്റെ ശൈലിയില്‍ ഈ തൂവലുകള്‍ കാണപ്പെടുന്നു.
നിരവധിപേര്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ധാരാളം അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. “രസകരമായ സാമ്യത’ എന്നാണൊരു കമന്റ്.