ഗുരുവായൂർ: നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക സംവിധാനങ്ങൾക്കൊപ്പം മാനസികോല്ലാസത്തിനും സംവിധാനങ്ങളൊരുക്കി.
പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സെന്റർ, ആധുനിക ലാബ് സംവിധാനം, ഫാർമസി, കുട്ടികളുടെ പാർക്ക്, 108 ആംബുലൻസ് സേവനം, ടു ബെഡ് ഡേ കെയർ, ഓക്സിജൻ സിലിണ്ടർ, ആരോഗ്യ ബോധവൽക്കരണ സംവിധാനം, ലൈറ്റ് മ്യൂസിക്, എഫ്എം തുടങ്ങിയ സൗകര്യങ്ങളുണ്ട്.
മൂന്ന് ഡോക്ടർമാർ, രണ്ടു സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയവരുടെ സേവനം ലഭ്യമാകും. ഇതിന് പുറമെ 19 ആശാ പ്രവർത്തകർ കുടുംബങ്ങളിലെത്തിയുള്ള ആരോഗ്യ പരിചരണ സംവിധാനവും ഉണ്ട്.
രാവിലെ ഒന്പത് മുതൽ വൈകീട്ട് ആറു വരെയാണ് പ്രവർത്തന സമയം. അംഗീകാരമുള്ള ആധുനിക ലാബ് സൗകര്യം, പ്രതിരോധ കുത്തിവയ്പ്, മാതൃ – ശിശു സംരക്ഷണ സേവനങ്ങൾ, ഗർഭിണികൾക്ക് പ്രത്യേക പരിചരണം, വയോജന സൗഹൃദ ക്ലിനിക്കുകൾ എന്നി സൗകര്യങ്ങളും ലഭ്യമാണ്.