ഗാസിയാബാദ്: ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ലുധിയാന സ്വദേശി ശിവറാം ബിർദി എന്ന ചെറുപ്പക്കാരനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതി വർമ(22) എന്ന യുവതിയാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.
പെണ്‍കുട്ടി തന്നെ ചതിക്കുന്നു എന്ന തോന്നലിനെ തുടർന്നായിരുന്നു കൊലപാതകമെന്നു ശിവറാം കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. പത്തു മാസത്തിലേറെയായി ഇവർ ഒന്നിച്ചായിരുന്നു താമസം. ഈ മാസം പത്തിന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ശിവറാം യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി.
യുവതിയുടെ മൃതദേഹം രണ്ടു ദിവസത്തിനുശേഷമാണ് ഇയാൾ ഉപേക്ഷിച്ചത്. ഇത്തരത്തിൽ മൃതദേഹം പൊതുസ്ഥലത്ത് ഉപേക്ഷിക്കാൻ ശ്രമിക്കവെ നാട്ടുകാർ ഒത്തുചേർന്ന് ശിവറാമിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇവിടെനിന്നു കടന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ലാൽചൗക്കിൽനിന്നാണ് ശിവറാം അറസ്റ്റിലാകുന്നത്.