കതിർമണ്ഡപത്തിൽ വധുവിന് വരൻ താലിചാർത്തുമ്പോൾ ബന്ധുക്കൾ പൂവർഷം നടത്തുന്നതായിരുന്നു പതിവെങ്കിൽ, ഇന്ന് ന്യൂ ജനറേഷൻ പഴഞ്ചൻ രീതികളെ പാടെ മാറ്റി . പുതിയ തലമുറയുടെ ചില ചെയ്തികൾ കണ്ട് കണ്ണു തള്ളുകയാണ് ഓൾഡ് ജനറേഷൻ.
കല്യാണ ദിവസം ചെറുക്കനും പെണ്ണിനും നൽകുന്ന പുതിയ പണി ഫോം സ്പ്രേ കൊണ്ടുള്ള പ്രയോഗമാണ്. സ്പ്രേ പ്രയോഗത്തിന് ഇരയാകേണ്ടി വരുന്ന പൂജാരിയുടെ ഒരു പുതിയ തന്ത്രമാണ് ഇപ്പോൾ സമൂഹ മാധ്യത്തിൽ വൈറലാകുന്നത്.
മുഹൂർത്തത്തിന് തൊട്ടു മുൻപ് വരന് വളരെ വേഗത്തിൽ താലി ചാർത്തേണ്ട വിധം പറഞ്ഞ് കൊടുത്തശേഷം മേൽമുണ്ട് തലവഴി മൂടി കുനിഞ്ഞ് സുരക്ഷിതനാകുന്ന പൂജാരി. നിമിഷങ്ങൾക്കുള്ളിൽ ഫോം സ്പ്രേ പ്രയോഗം നടത്തുമ്പോൾ സൂരക്ഷിതനാകുന്ന പൂജാരിയുടെ വീഡിയോ കേരളത്തിലും ഇന്ത്യയിലുമൊട്ടാകെ വൈറാലാകുകയാണ്.