ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ (ഡബ്ല്യുഎഫ്ഐ) ഗുരുതര ആരോപണം ഉന്നയിച്ച് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്.
ഗുസ്തി ദേശീയ പരിശീലകർ വനിതാ താരങ്ങളെ വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായും വധഭീഷണി വരെ ഉയർത്തിയിരുന്നതായും ഫോഗട്ട് ആരോപിച്ചു.
ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്.
ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങൾ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബജ്രരംഗ് പൂനിയ പറഞ്ഞു.