മൂ​ട​ൽ​മ​ഞ്ഞി​ലും സു​ഗ​മ​മാ​യി ട്രെ​യി​ൻ ഓ​ടി​ക്കാം; ഫോ​ഗ് പാ​സ് സം​വി​ധാ​നവുമായി റെയിൽവേ

കൊ​ല്ലം: ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​ലും ട്രെ​യി​നു​ക​ൾ സു​ഗ​മ​മാ​യി ഓ​ടി​ക്കു​ന്ന​തി​ന് എ​ൻ​ജി​നു​ക​ളി​ൽ ഫോ​ഗ് പാ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ. രാ​ജ്യ​ത്ത് ഉ​ട​നീ​ളം മൂ​ട​ൽ​മ​ഞ്ഞ് സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള 19,742 ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ൻ​ജി​നു​ക​ളി​ൽ വി​ന്യ​സി​ച്ച​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ അ​റി​യി​ച്ചു.

ഇ​ട​തൂ​ർ​ന്ന മൂ​ട​ൽ​മ​ഞ്ഞി​ലൂ​ടെ സു​ഗ​മ​മാ​യും സു​ര​ക്ഷി​ത​മാ​യും ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ജി​പി​എ​സ് അ​ധി​ഷ്ഠി​ത നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​മാ​ണ് ഫോ​ഗ് പാ​സ് ഉ​പ​ക​ര​ണം.

ഇ​വ വേ​ഗ​പ​രി​ധി സം​ബ​ന്ധി​ച്ചും ലെ​വ​ൽ ക്രോ​സു​ക​ൾ, സി​ഗ്ന​ൽ ലൊ​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചും ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ ഡ്രൈ​വ​ർ​മാ​ർ​ക്കു കൈ​മാ​റും. മാ​ർ​ഗ​ത​ട​സ​ങ്ങ​ൾ അ​ട​ക്കം മ​റ്റ് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പു​ക​ളും കൈ​മാ​റും. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഓ​ഡി​യോ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ക​ര​ണം വ​ഴി ല​ഭി​ക്കും.

ശൈ​ത്യ​കാ​ല​ത്ത് പ​ല റൂ​ട്ടു​ക​ളി​ലും ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് മൂ​ട​ൽ മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തു​കാ​ര​ണം പ​ല​യി​ട​ത്തും ട്രെ​യി​നു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ണി​ക്കൂ​റു​ക​ൾ നി​ർ​ത്തി​യി​ടേ​ണ്ട സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​ത് ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ൻ ഫോ​ഗ് പാ​സ് ഉ​പ​ക​ര​ണം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

രാ​ജ്യ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി ഇ​ല​ക്ടി​ക്, ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ലും ഡീ​സ​ൽ ഇ​ല​ക്ട്രി​ക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് (ഡെ​മു) എ​ൻ​ജി​നു​ക​ളി​ലും ഈ ​ഉ​പ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ഫോ​ഗ് ഡി​റ്റ​ക്ട​ർ സെ​ൻ​സ​ർ ആ​ണ് ഈ ​ഉ​പ​ക​ര​ണ​ത്തി​ലെ പ്ര​ധാ​ന ഘ​ട​കം. മൂ​ട​ൽ മ​ഞ്ഞി​ന്‍റെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യാ​ലു​ട​ൻ ഉ​യ​ർ​ന്ന ശ​ബ്ദ​ത​രം​ഗ​ത്തി​ൽ ഉ​പ​ക​ര​ണം ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​ല​ർ​ട്ട് ന​ൽ​കും.

മൂ​ട​ൽ മ​ഞ്ഞ് ഉ​ള്ള​പ്പോ​ൾ ട്രെ​യി​നി​ന്‍റെ വേ​ഗ​ത എ​ത്ര​യാ​യി​രി​ക്ക​ണം എ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ആ​ധു​നി​ക സ്പീ​ഡ് ഇ​ൻ​ഡി​ക്കേ​റ്റ​റും ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ൽനി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത ആ​വ​ശ്യാ​നു​സ​ര​ണം കൂ​ട്ടാ​നും കു​റ​യ്ക്കാ​നും​ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് സാ​ധി​ക്കും. അ​പ​ക​ട സാ​ധ്യ​ത പ​ര​മാ​വ​ധി കു​റ​യ്ക്കാം എ​ന്ന​താ​ണ് ഈ ​ഉ​പ​ക​ര​ണം കൊ​ണ്ടു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​യോ​ജ​നം.

ഡ​ൽ​ഹി- ആ​ഗ്ര, ഡ​ൽ​ഹി -അം​ബാ​ല, ഡ​ൽ​ഹി -റോ​ത്ത​ക്, ഘാ​സി​യാ​ബാ​ദ് – അ​ലി​ഗ​ഡ്, കാ​ർ​പൂ​ർ – അ​ല​ഹ​ബാ​ദ്, മു​ഗ​ൾ​സ​രാ​യി – അ​ല​ഹ​ബാ​ദ് സെ​ക്ഷ​നു​ക​ളി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ഫോ​ഗ് പാ​സ് ഉ​പ​ക​ര​ണം ട്രെ​യി​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​ത​ര സെ​ക്ഷ​നു​ക​ളി​ലും ഉ​പ​ക​ര​ണ​ത്തി​ന്‍റെ സേ​വ​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment