ഒഡീഷയിൽ ചുഴലിക്കാറ്റിനിടെ പിറന്ന കുഞ്ഞിനു പേര് ഫോനി. ഭുവനേശ്വറിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ മഞ്ചേശ്വറിലെ റെയിൽവേ ആശുപത്രിയിൽ ജനിച്ച പെണ്‍കുഞ്ഞിനാണു ഫോനി എന്നു നാമകരണം ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 11.03-നായിരുന്നു പെണ്‍കുഞ്ഞിന്റെ ജനനം. കുട്ടിയുടെ അമ്മ റെയിൽവേ ജീവനക്കാരിയാണ്. മഞ്ചേശ്വറിലെ കോച്ച് റിപ്പയർ വർക്ക്ഷോപ്പിൽ സഹായിയായി ജോലി നോക്കുകയാണ് ഇവർ. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതരും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അധികൃതരും അറിയിച്ചു.