പാവറട്ടി: ക്രിസ്മസിനോടനുബന്ധിച്ചു മുല്ലേള്‍രി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടലുക ളിലും ബേക്കറികളിലും കാറ്ററിങ് കേന്ദ്രങ്ങളിലും ശീതള പാനീയ സ്റ്റാളുകളിലും മിന്നല്‍ പരിശോധന നടത്തി. വൃത്തി ഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ താത്ക്കാലികമായി അടച്ചു പൂട്ടി. ചില സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. പരിശോധന നടത്തിയ ചില ബേക്കറികളിലും ഹോട്ടലുകളിലും സൂക്ഷിച്ചിരുന്ന പഴകിയതും കേടുവന്നതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജലജന്യ രോഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടകളില്‍ നിന്നും വാങ്ങിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പാവറട്ടിയിലെ ഒരു ബേക്കറിയും പെരുവല്ലൂരിലെ കുബൂസ് നിര്‍മ്മാണ കേന്ദ്രവും മാണ് താത്ക്കാലികമായി അടപ്പിച്ചത് .പരിശോധനകള്‍ക്ക് മുല്ലേള്‍രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് രാമന് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രവി ചന്ദ്രന് എം , മനോജ് പി സി എന്നിവര്‍ പരിശോധനകള്‍ക്ക് നല്കി.