ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം; വി​വ​ര​ശേ​ഖ​ര​ണം പാ​തി​വ​ഴി​യി​ല്‍; ഈ​ര്‍​ജി​ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണനി​ല​വാ​ര അ​ഥോറി​റ്റി​യു​ടെ​യും കേ​ര​ള ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​റു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഭോ​ഗ് ( ബ്ലി​സ്ഫു​ള്‍ ഹൈ​ജീ​നി​ക് ഓ​ഫ​റിം​ഗ് ടു ​ഗോ​ഡ്) പ​ദ്ധ​തി പാ​തി​വ​ഴി​യി​ല്‍. മു​ഴു​വ​ന്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും വി​വ​ര​ശേ​ഖ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു നി​ര്‍​ദേശി​ച്ചെ​ങ്കി​ലും പ​ദ്ധ​തി പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​തി​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ തു​ട​രു​ക​യാ​ണ്.​

ദി​വ​സ​ങ്ങ​ള്‍​ക്കുമു​ന്പ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് വി​വ​ര​ശേ​ഖ​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​ടു​ത്ത ഘ​ട്ട​മാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്ക​ണം.​ക ്ഷേ​ത്ര​ങ്ങ​ളും ക്രി​സ്ത്യ​ന്‍, മു​സ്‌ലിം പ​ള്ളി​ക​ളു​മെ​ല്ലാം നി​ര്‍​ബ​ന്ധ​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഈ ​മാ​സം 28ന് ​മു​മ്പ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​നത​ല തീ​രു​മാ​നം.

ലൈ​സ​ന്‍​സു​ള്ള വ്യാ​പാ​രി​ക​ളി​ല്‍നി​ന്ന് മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു​ള്ള ഭ​ക്ഷ്യസാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പാ​ടു​ള്ളൂ എ​ന്നും ബി​ല്ല് കൃ​ത്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും വ​കു​പ്പി​ന്‍റെ ക​ര്‍​ശ​നനി​ര്‍​ദേശ​മു​ണ്ട്. ലൈ​സ​ന്‍​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​തെ ഭ​ക്ഷ്യസാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് ഭ​ക്ഷ്യസു​ര​ക്ഷാ നി​ല​വാ​ര നി​യ​മ​പ്ര​കാ​രം ആ​റു​മാ​സം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും ഈ​ടാ​ക്കാവുന്ന കുറ്റമാണ്.

ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​തി​ന് സൗ​ക​ര്യ​മു​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​രു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, ഫോ​ട്ടോ, ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന ആ​ളു​ടെ മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് എ​ന്നീ രേ​ഖ​ക​ള്‍ സ​ഹി​തം വേ​ണം അ​പേ​ക്ഷി​ക്കാ​ന്‍. നൂ​റ് രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്.​

ഭോ​ഗ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യ​ല്ല ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ഇ​തി​ന​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക്ഷേ​ത്ര പ്ര​തി​നി​ധി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. നി​വേ​ദ്യ​വി​ത​ര​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​ത ന​ല്‍​കാ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും വാ​ഹ​നം ഇ​ല്ലാ​ത്ത​തു​മെ​ല്ലാം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

Related posts