ഇ​ത്ര​യും വി​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ ക​ഴി​ക്കും…! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ർ​ക്ക​മാ​യൊ​രു വൈ​റ​ൽ വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ഭ​ക്ഷ​ണ പ്രേ​മി​ക​ളും ഫുഡ് വ്ലോ​ഗ​ർ​മാ​രും വ​ള​രെ​യ​ധി​കം പ്ര​ശ​സ്തി നേ​ടുകയാണ്. ഫു​ഡ് വ്ലോ​ഗിം​ഗി​ന് യു​ട്യൂ​ബി​ൽ ധാ​രാ​ളം കാ​ഴ്ച​ക്കാ​രുമു​ണ്ട്. 

ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ പോ​ലെ, ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ഒ​രു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​ന്ന വീ​ഡി​യോ​ക​ളും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടം​പി​ടി​ക്കാ​റു​ണ്ട്. ചി​ക്ക​ൻ മു​ത​ൽ ചോ​ക്ലേ​റ്റ് വ​രെ നീ​ളു​ന്നു അ​വയിൽ. 

അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ​ദാ​ൽ ച​വ​ൽ, ആ​ലു ബോ​ർ​ത്ത, ബെം​ഗ​ൻ ഭ​ജ, ക​രേ​ല ഭാ​ജി, ക​ഡി പ​ക്കോ​ഡ, ബെം​ഗ​ൻ ഭോ​ർ​ത്ത, ചി​ല്ലി പ​നീ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ 20 മി​നി​റ്റു​കൊ​ണ്ട് ക​ഴി​ച്ച് തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് ഒ​രു യൂ​ട്യൂ​ബ​ർ. 

ഇ​ത്ര​യ​ധി​കം വി​ഭ​വ​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​തും, അ​വ ഓ​രോ​ന്നും ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. ഈ ​യൂ​ട്യൂ​ബ​ർ ക​ഴി​ക്കു​ന്ന രീ​തി​യെ കു​റി​ച്ച് നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. 

എ​ന്നാ​ൽ മ​റ്റ് ചി​ല​ർ വി​മ​ർ​ശ​ന​വു​മാ​യെ​ത്തി. വീ​ഡി​യോ ഒ​റ്റ ദി​വ​സം ഷൂ​ട്ട് ചെ​യ്ത​ത​ല്ലെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. ആ​ർ​ക്കും ഇ​ത്ര​യും അ​ധി​കം ഭ​ക്ഷ​ണം ഒ​രു സ​മ​യ​ത്ത് ക​ഴി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. വീ​ഡി​യോ പ​ല​പ്പോ​ഴാ​യി ഷൂ​ട്ട് ചെ​യ്ത് ഒ​ന്നി​ച്ച് എ​ഡി​റ്റ് ചെ​യ്ത​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

 

Related posts

Leave a Comment