കോട്ടയത്തെ ആഹാര പ്രോമികൾക്ക് ഒരു സന്തോഷ വാർത്ത; കോട്ടയത്തെ ഫുഡ് ഫെസ്റ്റ് 15 വരെ നീട്ടി


കോ​ട്ട​യം: കോ​ട്ട​യം റൗ​ണ്ട് ടേ​ബി​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്ത​ല്‍ ന​ട​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റ് 15 വ​രെ നീ​ട്ടി.ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ക്കു​ന്ന ഫു​ഡ്‌​ഫെ​സ്റ്റി​വ​ലി​ല്‍ സ്വി​ഗി​യാ​ണ് ഡെ​ലി​വ​റി പാ​ര്‍​ട്ട്ണ​ര്‍.

30 വ​ര്‍​ഷ​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന് വ​രു​ന്ന ഭ​ക്ഷ്യ​മേ​ള ഇ​താ​ദ്യ​മാ​യാ​ണ് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന​ത്. ഭ​ക്ഷ്യ​പ്രേ​മി​ക​ള്‍​ക്ക് സ്വി​ഗി വ​ഴി ഭ​ക്ഷ്യ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ നി​ന്നും ഓ​ര്‍​ഡ​ര്‍ ചെ​യ്യാം.

കോ​ട്ട​യം റൗ​ണ്ട് ടേ​ബി​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള ഒ​രു ഫ​ണ്ട് റേ​സിം​ഗു​കൂ​ടി​യാ​ണ്. മേ​ള​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം സ്പ​ര്‍​ശ് റൗ​ണ്ട് ടേ​ബി​ള്‍ സ്‌​കൂ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ആ​ദാ​മി​ന്‍റെ ചാ​യ​ക്ക​ട, താ​ലി റസ്റ്ററ​ന്‍റ്, ക​രി​മ്പും​കാ​ല ഡെ​സേ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ തു​ട​ങ്ങി 35 റ​സ്റ്ററന്‍റുക​ള്‍ ഭ​ക്ഷ്യ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ള്‍​ക്ക് വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങാ​തെ ത​ന്നെ വി​ഭ​വ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാം.

സ്വി​ഗി വ​ഴി വി​ഭ​വ​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും. ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​മാ​യി തു​ട​ര്‍​ച്ച​യാ​യി ന​ട​ന്നു വ​രു​ന്ന ഭ​ക്ഷ്യ​മേ​ള കോ​വി​ഡി​നെത്തു​ട​ര്‍​ന്നാ​ണ് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തെ​ന്ന് കോ​ട്ട​യം ടൗ​ണ്‍ റൗ​ണ്ട് ടേ​ബി​ള്‍ ചെ​യ​ര്‍​മാ​ന്‍ വി​നീ​ത് ജോ​സ​ഫ് പ​റ​ഞ്ഞു.

ആ​ദ്യ ആ​ഴ്ച്ച​യി​ല്‍ ഓ​ര്‍​ഡ​റു​ക​ള്‍ 200 ശ​ത​മാ​നം വ​ര്‍​ധി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് 15 വ​രെ ഭ​ക്ഷ്യ​മേ​ള നീ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് സ്വി​ഗി സ്‌​പ്ലൈ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫപോ​ള്‍ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment