വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും.
സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെആളുകളില് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു.
കാരണങ്ങള്‍
* അമിതവണ്ണം
പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു.
* കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.
* പുകവലി * ഹയാറ്റസ് ഹെര്‍ണിയ
* മാനസിക പിരിമുറുക്കം
രോഗലക്ഷണങ്ങള്‍
* നെഞ്ചെരിച്ചില്‍ – വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി ഉപയോഗിക്കുമ്പോഴുമാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ഉടനെതന്നെ കിടക്കുന്നതുമൂലം ജേര്‍ഡ് കൂടുതലായി കാണപ്പെടുന്നു.
പുളിച്ചുതികട്ടൽ
* ഭക്ഷണം തികട്ടി വരുക – ഭക്ഷണമോ, പുളിച്ചവെള്ളമോ തികട്ടിവരുന്നത്.
* 30 ശതമാനം ആളുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തടസം അനുഭവപ്പെടുന്നു.
* ഏമ്പക്കം, എക്കില്, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് മറ്റു രോഗലക്ഷണങ്ങള്‍.
നെഞ്ചുവേദന
* നെഞ്ചുവേദന (ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇല്ലെങ്കില്‍), ആസ്ത്്മ, തൊണ്ടയില്‍ എന്തോ തള്ളിനില്‍ക്കുന്നതുപോലെ തോന്നുക ഇവയെല്ലാം രോഗലക്ഷണങ്ങളാവാം.
വിവരങ്ങൾ:
ഡോ. ജെഫി ജോർജ്
കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്,
ആസ്റ്റർ മെഡിസിറ്റി,
കൊച്ചി.