ഈരാറ്റുപേട്ട: നഗരത്തിലെ ഒമ്പത് ഹോട്ടലുകളില്‍ ആരാഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി.
നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഗ്ലാസ് എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ഇനിയുള്ള ദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും.
പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന്‌പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറും ക്ലീന്‍ സിറ്റി മാനേജരുമായ ടി. രാജന്‍ അറിയിച്ചു.
ആഹാര സാധനങ്ങളുടെ വിലവിവര പട്ടികയും ലൈസന്‍സും പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
മത്സ്യ, മാംസ വില്പന സ്റ്റാളുകളില്‍ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയുമുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.
പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എം. നൗഷാദ്, ജെറാള്‍ഡ് മൈക്കിള്‍, വി.എച്ച്. അനീസ എന്നിവര്‍ പങ്കെടുത്തു.