ശരിയായ ഭക്ഷണശീലം പുലർത്താത്തതുമൂലം ലോകത്ത് അഞ്ചിലൊരാൾ മരിക്കുന്നതായി പഠനം. ശരീരത്തിനു വേണ്ട ഭക്ഷണം ആളുകൾ കഴിക്കുന്നില്ല. വേണ്ടത്താത് ധാരാളം കഴിക്കുന്നു. അഞ്ചിലൊന്നു മരണ ത്തിനും ഭക്ഷണശീലവുമായി ബന്ധമുണ്ട്. പുകവലി അടക്കമുള്ളവയേക്കാൾ വലിയ ആരോഗ്യഭീഷണിയാണ് തെറ്റായ ഭക്ഷണശീലം സൃഷ്ടിക്കുന്നതെന്ന് ‘ദ ലാൻസെറ്റ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
തെറ്റായഭക്ഷണശീലം സബന്ധിച്ച് പല കാര്യങ്ങളും പഠനത്തിൽ കണ്ടെത്തി. പഞ്ചസാര ശരീരത്തിന് ആവശ്യമായതിന്റെ പത്തുമടങ്ങിൽ അധികമാണ് കഴിക്കുന്നത്. ഉപ്പ് 86 ശതമാനത്തിൽ കൂടുതൽ കഴിക്കുന്നു. പോർക്ക്, ബീഫ് തുടങ്ങിയ റെഡ്മീറ്റ് 18 ശതമാനത്തിൽ കൂടുതൽ കഴിക്കുന്നു.
തവിടുകളയാത്ത ധാന്യങ്ങൾ, പഴങ്ങൾ, പരിപ്പുകൾ മുതലയാവ ആവശ്യത്തിനു ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നില്ല. സാന്പത്തിക അസമത്വവും ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവത്തിലേക്കു നയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവർക്ക് പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നില്ല.
ശരിയായ ഭക്ഷണക്രമം പുലർത്താത്തതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഉസ്ബക്കിസ്ഥാനാണ്. കൃത്യമായ ആഹാരക്രമം പുലർത്തുന്ന രാജ്യം ഇസ്രയേലും. ബ്രിട്ടൻ- 23, യുഎസ് -43, ഇന്ത്യ-118, ചൈന-140 എന്നിങ്ങനെയാണു സ്ഥാനങ്ങൾ.