മട്ടന്നൂർ: കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ച് നൽകി മാനേജ്മെന്റ്. മട്ടന്നൂർ ഉപജില്ലയിലെ ആയിത്തറ നോർത്ത് എൽപി സ്കൂൾ മാനേജ്മെന്റാണ് മുഴുവൻ വിദ്യാർഥികൾക്കും കിറ്റ് നൽകിയത്.
നാടിനൊപ്പം കുട്ടികൾക്കൊപ്പമെന്ന കാരുണ്യ സ്പർശത്തിന്റെ ഭാഗമായാണ് ലോക്ക് ഡൗണിനെ തുടർന്നു സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും കിറ്റ് നൽകാൻ സ്കൂൾ അധികൃതർ രംഗത്ത് വന്നത്. 11 ഇന ഭക്ഷണ സാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.
മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്നാണ് കിറ്റ് വിദ്യാർഥികളുടെ വീടുകളിലെത്തിച്ചത്. ഭക്ഷണ കിറ്റുകളുടെ ഉദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്ത് അംഗം കെ.ഷിബു ഉദ്ഘാടനം ചെയ്തു. മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക കെ. ജസി, പിടിഎ പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ, സ്റ്റാഫ് സെക്രട്ടറി കെ.ടി. പ്രവീൺ കുമാർ, സി.കെ.അശ്വതി, എൻ.ഹർഷ, ഇ.ബിൻസി, കെ. റാഷിഖ് എന്നിവർ പ്രസംഗിച്ചു.