കായംകുളം: ആലപ്പുഴ പാർലമെന്റ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വികസന രേഖ പുറത്തിറക്കി. വിശദമായ പഠനത്തിനുശേഷം ആലപ്പുഴയുടെ മനസറിഞ്ഞു തയാറാക്കിയതാണ് വികസനരേഖയെന്ന് കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസൻ വികസനരേഖയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ.
നാടിന്റെയും ജനതയുടെയും മനസറിഞ്ഞവർക്കു മാത്രമേ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടതും സാധ്യമാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കൂ.
സ്ത്രീകളുടെ ഉന്നമനത്തിനായി വസ്ത്ര നിർമാണ പാർക്കും കോളജ് വിദ്യാഭ്യാസത്തിനു പെൺകുട്ടികൾക്ക് 25,000 രൂപയുടെ സ്കോളർ ഷിപ്പ്, തീരദേശത്തിന്റെ വികസനത്തിനായി 30,000 കോടി രൂപയുടെ പാക്കേജ്, മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ മൾട്ടി കോംപ്ലക്സ് ഡിജിറ്റൽ പാർക്ക്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം തുടങ്ങി ആലപ്പുഴയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ആണ് വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ സാധിച്ച ശോഭ സുരേന്ദ്രൻ വിജയിക്കുമെന്ന് ഉറപ്പാണെന്നും വനതി ശ്രീനിവാസൻ പറഞ്ഞു.