അമ്മയും മകളും കാബേജിനൊപ്പം പാമ്പിന്‍കുഞ്ഞിനെ പാകം ചെയ്തു കഴിച്ചു; പിന്നെ സംഭവിച്ചത്

ഇന്‍ഡോര്‍:കാബേജിനൊപ്പം പാമ്പിന്‍ കുഞ്ഞിനെ പാകം ചെയ്ത് കഴിച്ച അമ്മയും മകളും ആശുപത്രിയില്‍. അഫ്സാന്‍ ഇമാമും(35)മകള്‍ ആംനയു(15)മാണ് കടുത്ത ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. വ്യാഴാഴ്ച ഇന്‍ഡോറിലാണ് സംഭവം.ഭക്ഷണത്തില്‍ കയ്പ്പുള്ള എന്തോ ഒന്ന് കടിച്ച അഫ്സാന് അപ്പോള്‍ തന്നെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. അപ്പോഴേക്കും മകള്‍ക്കും അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങി. ശര്‍ദ്ദി കലശലായതോടെ അത്താഴത്തിന് തയ്യാറാക്കിയ കാബേജിന്റെ ബാക്കിയിരുന്ന കഷണം പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് പാമ്പിന്റെ മൃതാവശിഷ്ടം കണ്ടെത്തിയത്.

കഷ്ണത്തില്‍ മുറിഞ്ഞ പാമ്പിന്‍ കുഞ്ഞിനെ കണ്ടതോടെയാണ് കാബേജിനൊപ്പം പാമ്പിറച്ചിയും ഉള്ളില്‍ ചെന്നത് മനസിലായത്. പാമ്പിന്‍ വിഷം രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തത്തില്‍ കൂടുതല്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Related posts