ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 30 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ; ഛർ​ദി​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട  തങ്ങളെ ചി​കി​ത്സ​തേ​ടാ​ൻ അനുവദിച്ചില്ലെന്ന് വിദ്യാർഥികൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് വ​നി​ത ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. അ​വ​ശ​നി​ല​യി​ലാ​യ 30 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടാം​വ​ർ​ഷ, അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഛർ​ദി​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട ത​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടാ​ൻ പോ​ലും ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ കു​ട്ടി​ക​ൾ​ക്കു ബു​ധ​നാ​ഴ്ച അ​വ​ശ​ത​യോ​ടെ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ടി​വ​ന്നു.

അ​തേ​സ​മ​യം ഛർ​ദി​യും ത​ല​ക​റ​ക്ക​വും കൂ​ടി​യ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ ചി​ല​ർ ബു​ധ​നാ​ഴ്ച​ത്തെ ഇ​ന്േ‍​റ​ണ​ൽ പ​രീ​ക്ഷ എ​ഴു​തി​യി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു.

 

Related posts