ബോളിവുഡ് താരം ജാന്‍വി കപൂര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. സൗത്ത് മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ചെന്നൈയില്‍ നിന്നും മടങ്ങി വരുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നാണ് കരുതുന്നത്.
മുംബൈയിലെ വീട്ടില്‍ എത്തിയതിന് പിന്നാലെ ശാരീരിക നില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ ജാന്‍വിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാൽ രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ബോണി കപൂര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.