കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം സൗജന്യ വിദ്യാഭ്യാസം നല്കുന്ന എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്ന് എട്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍.
സ്ഥാപനത്തിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ഇവിടെനിന്നു ഭക്ഷണം കഴിച്ച വിദ്യാര്‍ഥിനികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. ഒരു വിദ്യാര്‍ഥിനി ചോര ഛര്‍ദ്ദിച്ചിരുന്നു.
ദീന് ദയാല്‍ ഉപാധ്യായ കല്യാണ്‍ യോജന പ്രകാരം നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതാണ് പാലാരിവട്ടത്തുള്ള എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം.
വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ പഴകിയ ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.
നഗരസഭയുടെ ആരോഗ്യവിഭാഗവും സ്ഥാപനത്തില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്നു പാലാരിവട്ടം പോലീസ് പറഞ്ഞു.