കൊല്ലം : സ്കൂളിൽനിന്ന് ടൂറിനുപോയ സംഘത്തിലെ കുട്ടികളിൽ 23പേർക്ക് നേരിയ തോതിലുള്ള ഭക്ഷ്യവിഷബാധയേറ്റതായി വിവരം. അഞ്ചൽ ഗവ.എച്ച്എസിൽനിന്ന് പോയ 220 കുട്ടികളിൽ 23പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി വിവരം ലഭിച്ചത്.
ഛർദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെതുടർന്ന് കുട്ടികളെ മൈസൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസാണ് കുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ടൂറിന് പോയത്. നാളെ മടങ്ങിയെത്തും.