കാസര്‍ഗോഡ്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നിന്ഹോട്ടലില് നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നെന്നാണ് വിവരം.
അത്കത്ത് ബെയിലില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയതെന്ന് ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.
അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്നും എംഎല്‍എ അറിയിച്ചു.
കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.