കൊല്ലം : കേന്ദ്രീയ വിദ്യാലയത്തില്‍ തുടരുന്ന സ്കൗട്ട്സ് – ഗൈഡ്സ് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ബാധിച്ച ഭക്ഷ്യവിഷബാധ അപകടകരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥലം സന്ദര്‍ശിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ തേടിയവരുടെ നില തൃപ്തികരമാണ്. പുതുതായി രോഗലക്ഷണം കണ്ടെത്തിയവരുടെ സ്ഥിതിയും ഗുരുതരമല്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി.
സുരക്ഷിതമല്ലാത്ത ഭക്ഷണം നല്കിയ തങ്കശ്ശേരി കാവല്‍ ജംക്ഷനിലുള്ള ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ചേര്‍ത്ത് ആഹാരം തയാറാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പകര്‍ച്ച പനി പ്രതിരോധത്തിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായും ഡി.എം.ഒ. അറിയിച്ചു.
പുനലൂര്‍, ശക്തികുളങ്ങര, ചവറ, കുമ്മിള്‍ എന്നിവടങ്ങളിലായി അഞ്ചു പേര്‍ക്ക് ഡെങ്കി പനിയും ചവറയില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1 പനിയും റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആവശ്യമായ മരുന്നുകള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.